Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ആര്‍ഐകള്‍ക്കായി പൈതൃക ഗ്രാമം നിര്‍മ്മിയ്ക്കും

Achutanandan
തിരുവനന്തപുരം: വിദേശ മലയാളികള്‍ക്കായി പൈതൃക ഗ്രാമം ഉണ്ടാക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പഠനം നടത്തുകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍.

750 കോടി രൂപയുടെ പദ്ധതിയാണിത്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇത് അറിയിച്ചത്. ഇതിനായി തിരുവനന്തപുരത്തിനടുത്ത് ചിറയിന്‍കീഴില്‍ 337 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനായി വേണ്ട നടപടികള്‍ തയ്യാറാക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടര്‍ക്ക് തന്നെയാണ് നോര്‍ക്കയുടെ ചുമതലയും. വീടുകള്‍ക്ക് പുറമേ ഈ പൈതൃക ഗ്രാമത്തില്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, വൃദ്ധ സദനം എന്നിവയും ഉണ്ടാവും. നോര്‍ക്ക അതിന്റെ വരും യോഗങ്ങളില്‍ വിദേശ മലയാളികള്‍ക്ക് മുന്നില്‍ ഈ പദ്ധതി അവതരിപ്പിയ്ക്കും.

20 ലക്ഷത്തിലേറെ മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ ജീവിയ്ക്കുന്നുണ്ട്. ഇതിന്റെ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്.

സര്‍ക്കാരും വിദേശ മലയാളികളും ഈ പദ്ധതി നടപ്പാക്കാനായി പണം ഇറക്കും. കേന്ദ്രത്തില്‍ നിന്നുള്ള നിക്ഷേപം കിട്ടുമോയെന്ന് ആരായുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+