വയനാട് കയ്യേറ്റം ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം

കയ്യേറ്റങ്ങള്‍ ആഗസ്ത് 31 നകം ഒഴിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള സമയപരിധി തീരുന്നതിനാല്‍ കൂടുതല്‍ സമയം നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സാവകാശം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ജനപ്രതിനിധികളുടെ നടപടിയെ കോടതി വിമര്‍ശിച്ചു.
കയ്യേറ്റവും നടപടികളും സംബന്ധിച്ച് കോടതിയില്‍ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ജസ്റ്റിസ് കെ.എന്‍. ജോസഫിന്റെ അധ്യക്ഷതയുള്ള ഡിവിഷന്‍ ബഞ്ച് പരിശോധിച്ചു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.
കയ്യേറ്റം ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ സംസ്ഥാനത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications