ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ കൊല്ലപ്പെട്ടു

എംഎസ്സി സോഫ്റ്റ് വെയര്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായിരുന്ന അരുണ്‍ പാര്‍ട്ട് ടൈം ജീവനക്കാരനായി ജോലി ചെയ്തിരുന്ന കടയില്‍വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമിക്കപ്പെട്ടത്. മുഖമൂടിധാരികളായ രണ്ടു പേര്‍ കടയില്‍ നിന്നു പണം മോഷ്ടിക്കുകയും പിന്നീട് അരുണിനെ വെടിവയ്ക്കുകയും ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു
തലയ്ക്ക് വെടിയേറ്റ അരുണ്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തിനു ശേഷം അക്രമികള്‍ രക്ഷപെട്ടു.
ഹൈദരാബാദിലെ ഇന്ദിരാ റെഡ്ഡി മെമ്മോറിയല്‍ കോളജില്‍ നിന്ന് എഞ്ചിനിയറിങ് ബിരുദം നേടിയ ശേഷമാണ് ഉപരി പഠനത്തിനായി അരുണ്‍ കുമാര്‍ യുഎസിലേക്ക് പോയത്.












Click it and Unblock the Notifications