കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റം: വെള്ളക്കാര്‍ ന്യൂനപക്ഷമാകും

  • By Super
Google Oneindia Malayalam News

Whites
ലണ്ടന്‍: നാല്‍പ്പത് വര്‍ഷം കഴിയുമ്പോഴേക്കും ബ്രിട്ടണിലെ വെള്ളക്കാര്‍ സ്വന്തം നാട്ടില്‍ ന്യൂപക്ഷമാവുമെന്ന് പഠന റിപ്പോര്‍ട്.

ഇന്ത്യക്കാരുടെയും യൂറോപ്യന്‍ യൂണിയനു വെളിയിലുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെയും കുടിയേറ്റം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണമാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലീഡ്‌സ് സര്‍വ്വകലാശാലയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇപ്പോള്‍ ബ്രിട്ടണിലെ ഭൂരിപക്ഷമായ വെള്ളക്കാര്‍ 2051 ആവുമ്പോഴേക്കും ന്യൂനപക്ഷമാവുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ഇപ്പോഴുള്ള ന്യൂപക്ഷങ്ങള്‍ ബ്രിട്ടണിലെ ജനസംഖ്യയുടെ അഞ്ചിലൊന്നായി മാറുമെന്നും നാല്‍പ്പതു വര്‍ഷത്തിനു ശേഷം സങ്കര വര്‍ഗ്ഗങ്ങളുടെ ആധിക്യം കാണാനാവുമെന്നുമാണ് പഠനം നടത്തിയവര്‍ പറയുന്നത്.

2051 ആവുമ്പോഴേക്കും ബ്രിട്ടണിലെ ജനസംഖ്യ 78 ദശലക്ഷമായി ഉയരും. 2001 ല്‍ ഇത് 58 ദശലക്ഷമായിരുന്നു. ബ്രിട്ടണ്‍, അയര്‍ലന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള വെള്ളക്കാരുടെ പ്രാതിനിധ്യം കുറയുകയും ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആസ്ത്രേലിയ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X