ഐപിഎല്‍: മോഡിയുടെ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി

ജൂലൈ 16ന് ചേരുന്ന ബി സി സി ഐ അച്ചടക്ക സമിതിയ്ക്ക് മുമ്പാകെ ഹാജരാകാന്‍ കോടതി മോഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അച്ചടക്ക സമിതിയ്ക്ക് മുമ്പെ ഹാജരാകുന്നത് സ്റ്റെ ചെയ്യാനാണ് കഴിഞ്ഞ ആഴ്ച മോഡി ഹൈകോടതിയെ സമീപിച്ചത്. തന്റെ കേസ് കേള്‍ക്കാനായി പ്രത്യേക പാനല്‍ രൂപീകരിയ്ക്കണമെന്നും കോടതിയില്‍ മോഡി ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി തള്ളുകയാണുണ്ടായത്.
അരുണ്‍ ജെറ്റ്ലെ, ജോതിരാദിത്യ സിന്ധ്യ, ചിരായു അമീന്‍ എന്നിവരടങ്ങിയ അച്ചടക്ക സമിതിയ്ക്ക് മുമ്പാകെയാണ് ലളിത് മോഡി ഹാജരാകേണ്ടത്. സസ്പന്‍ഷനിലായിരിയ്ക്കുന്ന മോഡിയെ ഐ പി എല്‍ കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് തന്നെ ബിസിസിഐ മാറ്റുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications