പെട്രോള്‍ വില മാസത്തിലൊരിക്കല്‍ പുതുക്കും

സര്‍ക്കാറിന്റെ പുതിയ പെട്രോളിയം നയം അനുസരിച്ച് അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി പെട്രോളിന് ഓരോ എണ്ണക്കമ്പനിക്കും സ്വന്തം വില നിശ്ചയിക്കാം. എന്നാല്‍ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികള്‍ യോജിച്ച് ഒറ്റ വിലയാകും നിശ്ചയിക്കുക.
ജൂണ്‍ 25നാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പുതിയ വിലനയവും പുതുക്കിയ വിലയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ മേഖലയിലുള്ള സ്വകാര്യ കമ്പനികളുമായും പൊതുമേഖലാ എണ്ണക്കമ്പനികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സ്വകാര്യ എണ്ണക്കമ്പനികളും പൊതുമേഖലാ കമ്പനികളുടെ വിലയാകും സ്വീകരിക്കുകയെന്ന് പെട്രോളിയം സെക്രട്ടറി പ്രത്യാശിച്ചു.












Click it and Unblock the Notifications