രൂപയ്ക്ക് അങ്ങനെ ചിഹ്നമായി

ദേവനാഗരി അക്ഷരമാലയിലെ 'ര' (र) എന്ന അക്ഷരത്തിനും ഇംഗ്ലീഷിലെ 'R' എന്ന അക്ഷരത്തിന്റെ ആദ്യ വര മാറ്റിയതിനും സമാനമായ രൂപത്തില്‍ കുറുകേ ഒരു വര ചേര്‍ത്തതാണ് ഈ അടയാളം. ഒട്ടേറെ പേര്‍ നല്‍കിയ അടയാളങ്ങളില്‍ നിന്ന് അഞ്ചെണ്ണം തിരഞ്ഞെടുത്തിരുന്നു. അതില്‍ ഒന്നാണ് ജൂറി അവസാനമായി തിരഞ്ഞെടുത്തത്. ഈ അഞ്ചെണ്ണത്തില്‍ തലശ്ശേരിക്കാരനായ അദ്ധ്യാപകന്‍ കെ കെ ഷിബിന്‍ നല്‍കിയ ഡിസൈനും ഉണ്ടായിരുന്നു.
കഴിഞ്ഞ ബജറ്റിലാണ് രൂപയ്ക്ക് അടയാളമുണ്ടാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കുന്ന അടയാളം രൂപം നല്‍കിയ ആള്‍ക്ക് രണ്ടര ലക്ഷം രൂപ കിട്ടും.












Click it and Unblock the Notifications