നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഫോസിസിന്റെ സഹായം
ബാംഗ്ലൂര്‍: പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പ്രേരണയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പഠന സഹായം നല്‍കുന്നു.
1974ല്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടന വിവിധ സാമൂഹ്യ സഹായ രംഗങ്ങള്‍ മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നത്.
2010ല്‍ പത്താം ക്ലാസ് ജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ സഹായം നല്‍കുന്നത്. എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള കുട്ടികള്‍ ഈ സഹായത്തിന് യോഗ്യരാണ്.
ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായത്തോടുകൂടിയാണ് ഇപ്പോള്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായുള്ള ധനസഹായം നല്‍കാന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്.
സഹായത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഒരു എഴുത്തു പരീക്ഷ നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള എല്ലാ സഹായങ്ങളും ലഭ്യമാകും.
ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംഘടനാണ് പ്രേരണ.
ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി 2007ല്‍ സ്ഥാപിച്ച കൗണ്‍സിലിങ് സെന്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
നിര്‍ധനരായ എന്നാല്‍ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്് അല്ലെങ്കില്‍ അത്തരം വിദ്യാര്‍ഥികളെ അറിയുന്നവര്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 99009 06338, 99866 30301, 99645 34667












Click it and Unblock the Notifications