Get Updates
Get notified of breaking news, exclusive insights, and must-see stories!

22ല്‍ തഥാഗത് ഐഐടി പ്രൊഫസര്‍

Tathagat Avtar
മുംബൈ: ആരെയും അസൂയപ്പെടുത്തുന്ന പദവിയിലാണ് തഥാഗത് അവ്താര്‍ തുള്‍സിയെന്ന ബീഹാറി യുവാവ്. ഇരുപത്തിരണ്ടാം വയസ്സില്‍ ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയാണ് തുള്‍സിയ്ക്ക് കൈവന്നിരിക്കുന്നത്.

അമേരിക്കയില്‍ നിന്നും മറ്റ് പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്നും വന്ന വമ്പര്‍ ഓഫറുകള്‍ നിരസിച്ചാണ് തുള്‍സി ഐഐടിയില്‍ അധ്യാപകനാകാന്‍ തീരുമാനിച്ചത്.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍നിന്ന് ക്വാണ്ടം കംപ്യൂട്ടിംഗില്‍ പിഎച്ച്ഡി എടുത്ത ശേഷമാണ് തുള്‍സി മുംബൈ ഐ ഐ ടിയിലേക്ക് എത്തുന്നത്.

പട്‌നയില്‍നിന്നുള്ള ഈ യുവാവ് തന്റെ ഒന്‍പതാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും പത്താം വയസില്‍ ബിഎസ്സിയും 12ാം വയസില്‍ എംഎസ്സിയും സ്വന്തമാക്കി നേരത്തേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇരുപത്തിയൊന്നാം വയസ്സിലാണ് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നും ഗവേഷണബിരുദം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പ്രൊഫസര്‍ പദവിയിലെത്തു ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ഈ യുവാവ് സ്വന്തമാക്കി.

വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം അനേകം സര്‍വകലാശാലകളുടെ വമ്പന്‍ ഓഫറുകളാണ് തുള്‍സിയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ അതെല്ലാം കണ്ണടച്ച് തള്ളി മുംബൈ ഐഐടിയിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനാകാന്‍ തീരുമാനിയ്ക്കുകയായിരുന്നു ഇദ്ദേഹം.

ക്വണ്ടാം കംപ്യൂട്ടേഷനില്‍ ശ്രദ്ധയൂന്നി രാജ്യത്ത് ഒരു ലാബ് ഉണ്ടാക്കുക എന്നതും സൂപ്പര്‍ കംപ്യൂട്ടറുമാണ് തന്റെ ലക്ഷ്യമെന്ന് തുള്‍സി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+