Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടസ്‌ഫോടനപ്രതി അബ്ദുല്‍ ഹാലിമിന് ജാമ്യം

Abdul Halim
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ മൂന്നാം പ്രതി അബ്ദുല്‍ ഹാലിമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഹാലിമിന്റെ വിചാരണത്തടവ് നിയമവിരുദ്ധമാണെന്ന് ഉപാധികളോടെ ജാമ്യ ഉത്തരവ് നല്‍കിക്കൊണ്ട് ജസ്റ്റീസ് ഹേമ അഭിപ്രായപ്പെട്ടു.

താമസസ്ഥലത്തെ പോലീസ് സ്‌റ്റേഷന്‍ പരിധി വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി ഹാലിമിന് ജാമ്യം നല്‍കിയത്.

കേരളത്തിലെ തീവ്രവാദക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നത്.

കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഹാലിമിന് ജാമ്യം നല്‍കുന്നതിനെ എന്‍.ഐ.എ ശക്തമായി എതിര്‍ത്തിരുന്നു.

കോഴിക്കോട് സ്‌ഫോടനത്തിന് പുറമേ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാണ് ഹാലിം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+