തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ 6മാസത്തേക്ക് നീട്ടി

തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു തച്ചങ്കരി നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളി.തച്ചങ്കരിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തിലാണു സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.
ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി. എന്നിവരടങ്ങിയ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയാണ് ഇതിന്മേല്‍ തീരുമാനമെടുത്തത്.
അഖിലേന്ത്യാ സര്‍വീസിലുളള തന്നെ മൂന്നു മാസത്തേക്കാണു സസ്‌പെന്‍ഡ് ചെയ്തിരുന്നതെന്നും അതുകൊണ്ട് ഈ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ തിരിച്ചെടുക്കണമെന്നായിരുന്നു തച്ചങ്കരിയുടെ വാദം.
എന്നാല്‍ സസ്‌പെന്‍ഷന് ആധാരമായ കാരണങ്ങള്‍ക്കു മതിയായ വിശദീകരണം നല്‍കാന്‍ കഴിയാത്തതിനാലാണ് റിവ്യൂ കമ്മിറ്റി നടപടി 180 ദിവസത്തേക്കു കൂടി നീട്ടിയത്.












Click it and Unblock the Notifications