Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകനെ അക്രമിയ്ക്കുമെന്ന് കരുതിയില്ല: വിഎസ്

VS Achuthanandan
തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടിജെ ജോസഫിന് ചോദ്യ പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ഭീഷണിയുണ്ടായിരുന്നതിനാല്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നെന്നും സ്വഭാവികമായി പിന്നീടത് കുറച്ചുകൊണ്ടുവന്നുവെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

എന്നാല്‍ തീവ്രവാദികള്‍ ജോസഫിനെ ആക്രമിക്കാന്‍ കരുതിക്കൂട്ടി കാത്തിരിക്കുകയാണെന്ന കാര്യം മനസ്സിലാക്കാന്‍ രഹസ്യാന്വേഷണ ജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ ഇന്റലിജന്‍സ് വീഴ്ച സംഭവിച്ചുവെന്നത് ആക്ഷേപം മാത്രമാണ്. സംസ്ഥാനത്ത് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതിന് മാത്രമായി ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി വിഎസ് അറിയിച്ചു. പുതിയ അന്വേഷണ ഏജന്‍സിയുടെ തലവനെ ആഭ്യന്തരവകുപ്പ് തീരുമാനിക്കും.

പുതിയ സംവിധാനം വരുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല. മുസ്‌ലിം സമുദായത്തിലും വര്‍ഗീയ പാര്‍ട്ടികളിലും തീവ്രവാദികളുണ്ട്. അവരെ കൈകാര്യം ചെയ്യുകതന്നെ വേണം. ഇത് ഒരു സമുദായത്തില്‍ മാത്രമല്ല. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് ഒതുക്കാനാണു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+