ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; 60കാരന്‍ പിടിയില്‍
തിരുവല്ല: എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടപ്ര നിരണം വടക്കുംഭാഗം പനച്ചയില്‍ കുളക്കാട്ട് കിഴക്കേതില്‍ ഷംസുദ്ദീനാണ് അറസ്റ്റിലായത്.
ഷംസുദ്ദീന്റെ വീടിനോട് ചേര്‍ന്നുള്ള പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഷംസുദ്ദിന്റെ പെരുമാറ്റത്തില്‍ ഭയന്ന കുട്ടി ഓടിരക്ഷപ്പെടുകയും വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.












Click it and Unblock the Notifications