മഞ്ചേരി പോപ്പുലര്‍ ഫ്രണ്ട് ആസ്‌ഥാനത്ത് റെയ്‌ഡ്
മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ആസ്‌ഥാനമായ ഗ്രീന്‍വാലിയില്‍ പൊലീസ് റെയ്ഡ് നടത്തി.
ഒരുലക്ഷം രൂപയും മൊബൈല്‍ സിം കാര്‍ഡുകളും സിഡികളും ലഘുലേഖകളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് ആദ്യ വിവരം. ന്ന് കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
റെയ്ഡ് വൈകീട്ടും തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകള്‍ കൂട്ടം കൂടിനിന്ന് റെയ്ഡില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ട്. ഇവര്‍ അക്രമാസക്തമായാല്‍ വേണ്ട നടപടി സ്വീകരിയ്ക്കാന്‍ തയ്യറായി എതിര്‍വശത്ത് പൊലീസും നില ഉറപ്പിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ഗ്രീന്‍ വാലി എന്ന ഈ സ്ഥലം. 80 -ാളം പൊലീസുകാരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. 26 ഏക്കറോളം വരുന്നതാണ് ഗ്രീന്‍ വാലി.
അധ്യാപകന്റെ കൈവെട്ട് കേസുമായി ബന്ധപ്പെട്ട് കേരളമെമ്പാടും നടത്തുന്ന റെയ്‌ഡിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്.












Click it and Unblock the Notifications