കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിര്‍ച്വല്‍ മനുഷ്യനുമായി മൈക്രോസോഫ്റ്റ്

  • By Lakshmi
Google Oneindia Malayalam News

Virtual Human
ലണ്ടന്‍: ഐടി മേഖലയില്‍ അടിയ്ക്കടി തിരിച്ചടികള്‍ നേരിടുന്ന മൈക്രോസോഫ്റ്റ് പുതിയ ഗെയിം സോഫ്റ്റ്‌വേര്‍ പുറത്തിറക്കുന്നു. വിര്‍ച്വല്‍ ഹ്യൂമന്‍ അഥവാ മായാമനുഷ്യന്‍ എന്ന ഗെയിം സോഫ് വേറുമായി രംഗത്ത്.

യഥാര്‍ഥ മനുഷ്യനേപ്പോലെ ഒരാളുടെ വികാരങ്ങള്‍, ശരീരചലനങ്ങള്‍, ശബ്ദം എന്നിവയോടു പ്രതികരിക്കാന്‍ കഴിയുന്ന 'മൈലോ' എന്ന ആണ്‍കുട്ടിയാണ് ഇതിലെ കഥാപാത്രം.

കമ്പനിയുടെ 'കൈനറ്റ്' എന്ന ഹാന്‍ഡ്‌സ് ഫ്രീ എക്‌സ് ബോക്‌സ് 360 മോഷന്‍ കണ്‍ട്രോളറിനുവേണ്ടിയാണു മൈലോയെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മൈലോയുമായി കൈനറ്റ് ഉടന്‍ പുറത്തിറങ്ങും.

ബ്രിട്ടനിലെ പ്രസിദ്ധ ഗെയിം ഡിസൈനര്‍ പീറ്റര്‍ മോളിന്യൂക്‌സാണ് മൈലോയ്ക്ക്് ജന്മം നല്‍കിയത്. കഥ പറച്ചിലില്‍ പുതിയൊരു വിപ്ലവമാണു തന്റെ ലക്ഷ്യമെന്നു പീറ്റര്‍ പറയുന്നു. ഓക്‌സ്‌ഫോഡില്‍ നടന്ന ടെക്‌നോളജി, എന്റര്‍ടെയിന്‍മെന്റ് ആന്‍ഡ് ഡിസൈന്‍ ആഗോള സമ്മേളനത്തിലാണ് അദ്ദേഹം തന്റെ ആശയം പങ്കുവച്ചത്.

ജീവനുണ്ടെന്നു തോന്നിക്കുന്ന, എന്റെ കണ്ണില്‍ നോക്കി പ്രതികരിക്കുന്ന, യഥാര്‍ഥമെന്നു തോന്നിക്കുന്ന കഥാപാത്രം- എന്നാണു പീറ്റര്‍ മൈലോയെ വിശേഷിപ്പിക്കുന്നത്. തന്റെ ലയണ്‍ഹെഡ് സ്റ്റുഡിയോയില്‍ വികസിപ്പിച്ചെടുത്ത മൈലോയ്ക്ക് 'കൃത്രിമബുദ്ധി'യാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2009 ഇ3 എക്‌സ്‌പോയിലാണ് മൈലോ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

മൈക്രോസോഫ്റ്റ് ഉടന്‍ പുറത്തിറക്കുന്ന 'കൈനറ്റ് കണ്‍ട്രോളറി'ലാണ് മൈലോയുടെ പ്രകടനം ദൃശ്യമാകുക. ഒട്ടേറെ സെന്‍സറുകളും കാമറകളും മൈക്രോഫോണുകളുമാണു കളിക്കാരന്റെ മനോവിചാരങ്ങള്‍ മൈലോയില്‍ എത്തിക്കുക.

പീറ്ററിന്റെ ബുദ്ധിയും മൈക്രോസോഫ്റ്റില്‍ പൊടിപിടിച്ചു കിടന്ന സാങ്കേതികവിദ്യയും കൂടി ചേര്‍ന്നതോടെയാണു മൈലോ യാഥാര്‍ഥ്യമായത്. മനഃശാസ്ത്രപരമായ സാങ്കേതികവിദ്യയാണു മൈലോയെ യഥാര്‍ഥ മനുഷ്യനെന്നു തോന്നിപ്പിക്കുന്നത്. ലജ്ജയുള്‍പ്പെടെയുള്ള മൈലോയുടെ മുഖഭാവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റവേറും കളിക്കാരന്റെ ഉദ്ദേശ്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന ഡാറ്റാബേസും ഉപയോഗിച്ചാണിത് സാധ്യമാക്കുന്നത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X