നീരാളി പോള്‍ സ്‌പെയിനിലേക്ക്

പോളിനെ ഇത്രയും നാളും പരിപാലിച്ച ജര്‍മനിയിലെ ഓബര്‍ഹൗസനിലെ സീലൈഫ് അക്വേറിയത്തിന് ധനഹായം നല്‍കിയാണ് സ്‌പെയിന്‍ പോളിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകകപ്പിനെ എട്ടു മത്സരങ്ങളുടെ ഫലം കൃതമായി പ്രവചിച്ചാണ് പോള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ഫൈനലില്‍ സ്‌പെയിന്‍ കപ്പടിയ്ക്കുമെന്ന് പ്രവചിയ്ക്കുകയും അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്തതോടെ പോള്‍ സ്‌പെയിനിലെ സൂപ്പര്‍ ഹീറോ ആയി മാറിയിരുന്നു.
നേരത്തെ നീരാളിയെ സ്വന്തമാക്കാന്‍ സ്‌പെയിനിലെ ചില വ്യാപാരികള്‍ ശ്രമിച്ചിരുന്നു. വടക്കു പടിഞ്ഞാറന്‍ സ്‌പെയിനിലെ ഒറെന്‍സില്‍ ആഗസ്റ്റില്‍ നടക്കുന്ന കടല്‍ ജീവികളുടെ പ്രദര്‍ശനത്തിന്റെ ചിഹ്നമായി പോളിനെ ഉപയോഗിക്കാമെന്ന കണക്കുക്കൂട്ടലില്‍ 18 ലക്ഷംരൂപ ( 30,000 യൂറോ) വരെ പോളിന് വ്യപാരികള്‍ വില പറഞ്ഞിരുന്നു. എ്ന്നാല്‍ ഈ വമ്പന്‍ വാഗ്ദാനം അക്വേറിയം അധികൃതര്‍ തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് പോളിനെ ഏറ്റെടുക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങിയത്. ഒറെന്‍സ് മേയര്‍ കാര്‍ലോസ് മോന്റെസാണ് പോളിനെ സ്‌പെയിനിലേക്കു കൊണ്ടു വരാനുള്ള ആശയം മുന്നോട്ടുവെച്ചത്.












Click it and Unblock the Notifications