കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ കുരങ്ങന്മാരെ ചാവേറുകളാക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Monkey
ബീജിങ്: വിശുദ്ധയുദ്ധം(ജിഹാദ്)മെന്ന് പേരിട്ടുവിളിയ്ക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു താലിബാന്‍ കുരങ്ങന്മാരെ ഉപയോഗിക്കുന്നുവെന്ന് ചൈനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ‌ചെയ്യുന്നു.

കുരങ്ങുകള്‍ക്ക് താലിബാന്‍ ആയുധ പരിശീലനം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അഫ്ഗാനിസ്താനിലെ നാറ്റോ സേനയെ തുരത്താനാണ് കുരങ്ങന്‍മാരെ ഉപയോഗിച്ച് യുദ്ധം ചെയ്യാന്‍ താലിബാന്‍ തയാറെടുക്കുന്നതത്രേ.

എ.കെ 47 തോക്കുകളും യന്ത്രത്തോക്കുകളും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതിനു കുരങ്ങന്‍മാര്‍ക്കു നല്‍കുന്നത് പഴവും കടലയും മാത്രം. ഭക്ഷണത്തിനു വേണ്ടി ചാവാനും കുരങ്ങന്‍മാര്‍ തയാറാണെന്നും അതു കിട്ടാന്‍ വേണ്ടി ഇവ അനുസരണയോടെ പരിശീലനം നേടുന്നുവെന്നുമാണ് റിപ്പോര്‍്ട്ടില്‍ പറയുന്നത്.

എന്നാല്‍ നാറ്റോ സേനയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ കുരങ്ങന്‍മാരെ താലിബാന്‍ പരിശീലിപ്പിക്കുന്നുണ്‌ടെന്ന വാര്‍ത്തയെ നാറ്റോ അധികൃതരും സൈനിക വിദഗ്ദരും ചിരിച്ചുതള്ളുകയാണ് ചെയ്യുന്നത്.

ചൈനയിലെ പ്രമുഖ പത്രമായ പീപ്പിള്‍സ് ദിനപത്രമാണ് വാനര സൈന്യത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ചാവേറുകള്‍ക്കു പകരം വയ്ക്കാന്‍ ഈ വാനര സൈന്യത്തെ ഉപയോഗിക്കാനാണ് താലിബാന്‍ തീവ്രവാദികളുടെ ഉദ്ദേശം.

പരിശീലനം നല്‍കിയ ശേഷം വസീരിസ്ഥാനിലേയ്ക്കും പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലേയ്ക്കും വാനര സൈന്യത്തെ തോക്കും നല്‍കി അഴിച്ചുവിടാനാണ് താലിബാന്‍ തയാറെടുക്കുന്നത്. കുരങ്ങന്‍മാരാവുമ്പോള്‍ നുഴഞ്ഞുകയറ്റത്തിനും വലിയ വിഷമമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X