കുട്ടികളെ അടിയ്ക്കുന്ന മാതാപിതാക്കള്‍ക്ക് ശിക്ഷ
ദില്ലി: കുട്ടികള്‍ അനുസരണക്കേട് കാട്ടുമ്പോള്‍ പഠിയ്ക്കാന്‍ പിന്നാക്കം പോകുമ്പോള്‍ എല്ലാം നിങ്ങള്‍ അവരെ തല്ലി നേരെയാക്കാന്‍ ശ്രമിക്കാറുണ്ടോ. എങ്കില്‍ സൂക്ഷിക്കുക. സ്വന്തം കൂട്ടിയാണെങ്കിലും മര്‍ദ്ദിക്കുന്നത് നിങ്ങളെ കുരുക്കിലാക്കും.
കുട്ടികള്‍ തെറ്റു ചെയ്തിട്ടാണെങ്കിലും അല്ലെങ്കിലും അടിക്കുകയോ മറ്റു ശാരീരിക പീഢനം ഏല്‍പ്പിക്കുകയോ ചെയ്യുന്നവര്‍ക്ക തടവുശിക്ഷയായിരിക്കും ലഭിയ്ക്കുക. ഇതുസംബന്ധിച്ച നിയമം നിര്‍മ്മിക്കാന്‍ തയാറെടുക്കുകയാണ് സര്‍ക്കാര്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളോ, മാതാപിതാക്കളോ ബന്ധുക്കളോ നാട്ടുകാര്‍ക്കോ കുട്ടികളെ തല്ലാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
തങ്ങളെ ശിക്ഷിച്ചാല്‍ ചില വിദേശരാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും ഇനി കുട്ടികള്‍ക്കു മാതാപിതാക്കളെ കോടതി കയറ്റാം. ചുരുക്കിപ്പറഞ്ഞാല്‍ മാതാപിതാക്കള്‍ പേടിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന കുട്ടികള്‍ക്ക് ഇനി മാതാപിതാക്കളെ പേടിപ്പിക്കാമെന്നുതന്നെ.
കുട്ടികളെ ശിക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് ആദ്യ തവണ ഒരു വര്‍ഷം തടവുശിക്ഷയോ 5000 രൂപ പിഴയോ വരെയാണ് ശിക്ഷ നിശ്ചയിക്കുന്നത്. എന്നാല്‍ രണ്ടാം തവണയും കുട്ടിയെ പീഢിപ്പിച്ചാല്‍ ശിക്ഷ മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും വരെയെത്താം.












Click it and Unblock the Notifications