മഹേഷ് ഭൂപതി വിവാഹമോചനം നേടി
മുംബൈ: ടെന്നീസ് താരം മഹേഷ് ഭൂപതിയും ഭാര്യ ശ്വേതയും നിയമപരമായി വിവാഹമോചനം നേടി. വ്യാഴാഴ്ചയാണ് ബാന്ദ്രയിലെ കുടുംബകോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്.
രണ്ടുപേരും വിവാഹമോചനത്തിന് സമ്മതമാണെന്ന് അറിയിച്ചതോടെ നടപടികള്‍ എളുപ്പമാവുകയായിരുന്നു. 2009ലാണ് മഹേഷും ശ്വേതവും വിവാഹമോചന ഹര്‍ജി നല്‍കിയത്.
രണ്ടുപേരും തമ്മില്‍ മാനസിക പൊരുത്തമില്ലെന്നും പരിയാന്‍ ആഗ്രഹമുണ്ടെന്നും കാണിച്ചായിരുന്നു ഹര്‍ജി. 2009ല്‍ത്തന്നെ ഏഴുവര്‍ഷം നീണ്ടുനിന്ന വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് രണ്ടുപേരും വ്യക്തമാക്കിയിരുന്നു.
പിന്നീട് ഇവര്‍ പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഞാനും ശ്വേതയും രണ്ടുവഴിയ്ക്കു പിരിയാന്‍ തീരുമാനിച്ചു, പക്ഷേ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം തുടരും-കോടതി വിവാഹമോചനം അനുവദിച്ചതിന് പിന്നാലെ മഹേഷ് പറഞ്ഞു. അറിയപ്പെടുന്ന മോഡലാണ് ശ്വേത.












Click it and Unblock the Notifications