ഭീമന്‍ വിമാനത്തിന് ശകുനം മുടക്കിയായി ശുനകന്‍മാര്‍

ഇന്ത്യയുടെ അഭിമാനമായി മാറിയ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിര്‍മിച്ച പുതിയ റണ്‍വെ കയ്യേറിയ തെരുവുനായ്ക്കളാണ് ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ ലാന്‍ഡിങ് കുറച്ചു നേരത്തേക്ക് തടസ്സപ്പെടുത്തിയത്.
വിമാനത്തിന്റെ വരവൊന്നും മൈന്‍ഡ് ചെയ്യാതെ ടി3 ടെര്‍മിനല്‍ ശ്വാനന്‍മാര്‍ പ്ലേ ഗ്രൗണ്ടാക്കിയപ്പോള്‍ ഇകെ 516 എയര്‍ബസ് എ380 വിമാനം ദില്ലിയുടെ ആകാശത്ത് അരമണിക്കൂറോളം വട്ടംകറങ്ങി.
എമിറേറ്റ്‌സദുബായില്‍ നിന്ന് 500 യാത്രക്കാരെയും വഹിച്ചെത്തിയ വിമാനം രണ്ടരയ്ക്കാണ് ഇറങ്ങേണ്ടിയിരുന്നത്. നായകളെ ഓടിച്ച് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയപ്പോഴേക്കും മൂന്ന് മണി കഴിഞ്ഞിരുന്നു.
ലോകത്തിലെ ആറാമത്തെ വലിയ ടെര്‍മിനലാണ് ദില്ലി വിമാനത്താവളത്തില്‍ കഴിഞ്ഞ 28ന് ഉദ്ഘാടനം ചെയ്ത ടി3 ടെര്‍മിനല്‍.












Click it and Unblock the Notifications