Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്‍ കലാമിന്റെ 'ആലോചനാ ഗൃഹം' പൊളിച്ചു

Abdul Kalam
ദില്ലി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ആലോചനാ ഗൃഹം പൊളിച്ചു. കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനില്‍ പണിത ആലോചനാ ഗൃഹമാണ് പൊളിച്ചുമാറ്റിയത്.

എഡ്വിന്‍ ലൂട്ടിന്‍സിന്റെ യഥാര്‍ത്ഥ നിര്‍മ്മാണ രീതി നിലനിര്‍ത്തുന്നതിനുള്ള പണികള്‍ മുഗള്‍ പൂന്തോട്ടത്തില്‍ നടക്കുകയാണ് ഇതിന്റെ ഭാഗമായാണ് ഈ തിങ്കിങ് ഹട്ട് പൊളിച്ചുകളഞ്ഞത്.

മണിപ്പൂരി രീതിയില്‍ പണികഴിപ്പിച്ച ഈ കുടിലില്‍ കലാം കാലത്തും വൈകീട്ടും ചെന്നിരിക്കാറുണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് ഇതിന് തിങ്കിങ് ഹട്ട് എന്ന ഓമനപ്പേരിട്ടതും അദ്ദേഹം തന്നെയാണ്.

ഇവിടെവച്ചാണ് അദ്ദേഹം തന്റെ രണ്ട് പുസ്തകങ്ങളുടെ രചന നിര്‍വ്വഹിച്ചത്. മുഗള്‍ ഗാര്‍ഡന്‍സ് നിര്‍മ്മിച്ചത് ഇംഗ്ലീഷ്, മുഗള്‍ ലാന്റ്‌സ്‌കേപ്പിങ് ശൈലി ഏകോപിപ്പിച്ചുകൊണ്ടാണ്.

ഇത് തനതുശൈലിയില്‍ നിലനിര്‍ത്തുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. കലാമിന്റെ ആലോചനാ ഗൃഹത്തിന്റെ നിര്‍മ്മാണം ഈ ലാന്റ്‌സ്‌കേപ്പിങ് ശൈലിയുമായി യോജിക്കുന്നതല്ല.

അതുപോലെതന്നെ കലാമിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച നവീന മ്യൂസിക്കല്‍ ഫൗണ്ടേനും പൊളിച്ചുകളയാനാണ് തീരുമാനം. ഇത് ലൂട്ടിന്‍സിന്റെ ഹെറിറ്റേജ് ശൈലിയ്ക്ക് ചേരുന്നില്ലെന്നാണ് പറയുന്നത്.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+