കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ടിന്റെ പ്രസംഗത്തിന് ഇഗ്നൊയുടെ വിലക്ക്

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രഭാഷണത്തിന് ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നൊ)യുടെ വിലക്ക്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വിഎന്‍ രാജശേഖരന്‍ പിള്ളയാണ് പ്രഭാഷണം തടഞ്ഞുകൊണ്ട് നിര്‍ദ്ദേശം നല്‍കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് പ്രകാശ് കാരാട്ട് ഇഗ്‌നോയില്‍ സംസാരിക്കേണ്ടിയിരുന്നത്. ഇഗ്‌നോയിലെ ടീച്ചേഴ്‌സ് അസോസിയേഷനാണ് പ്രകാശ് കാരാട്ടിനെ ക്ഷണിച്ചത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം.

എന്നാല്‍, പ്രകാശ് കാരാട്ട് സംസാരിക്കേണ്ട ഹാള്‍ പൂട്ടിയിടാന്‍ വൈസ് ചാന്‍സലര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയിരുന്നു. സ്കൂള്‍ എഡ്യൂക്കേഷന്‍ വകുപ്പിന്റെ അനുമതി ലഭിയ്ക്കാതെ പരിപാടി സംഘടിപ്പിച്ചുവെന്ന കാരണത്താലണ് വിസി വിലര്‍ക്കേര്‍പ്പെടുത്തിയതെന്നറിയുന്നു. എന്നാല്‍ നേരത്തെ വൈസ് ചാന്‍സലറുടെ ഓഫീസില്‍നിന്ന് രേഖാമൂലം അനുമതി ലഭിച്ചതായിരുന്നെന്നും പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X