കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടക്കൊല: കമിതാക്കള്‍ക്ക് വധശിക്ഷ

  • By Lakshmi
Google Oneindia Malayalam News

അംറോഹ: പ്രണയബന്ധത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കമിതാക്കളെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ഷബ്‌നം എന്ന യുവതിയെയും കാമുകന്‍ സലീമിനെയുമാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ഏഴുപേരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്.

2008 ഏപ്രില്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെട്ടന്നുണ്ടായ പ്രകോപനം കൊണ്ടു നടന്ന കൊലകളല്ല ഇതെന്നും വളരെ ആസൂത്രിതമായിട്ടാണ് ഇവ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X