Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്ക് വടക്ക് അതിവേഗ പാത: സാധ്യതാ പഠനം നടത്തും

Elamaram Karim
ദില്ലി: സംസ്ഥാനത്തു തെക്ക് വടക്ക് അതിവേഗ റയില്‍ ഇടനാഴി സംബന്ധിച്ച സാധ്യതാ പഠനം ഉടന്‍ നടത്തുമെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ഉറപ്പു നല്‍കി. ആറു മാസത്തികം പഠനം പൂര്‍ത്തിയാക്കും. വ്യവസായ മന്ത്രി എളമരം കരീം ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

ഏതു വഴിയായിരിക്കണം പാത കടന്നു പോകുന്നത്, ഏതൊക്കെ നഗരങ്ങളെ സ്പര്‍ശിക്കണം, പദ്ധതി എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും തുടങ്ങിയ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും സാധ്യതാ പഠനം നടത്തുകയെന്ന് ഇ.ശ്രീധരന്‍ അറിയിച്ചു.

ഇരുപത് മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ പാതയ്കക്് ഒരു കിലോമീറ്ററിന് 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+