പീഡനം: 15കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ലഖ്‌നൊ: ലൈംഗിക പീഡനത്തിന് ഇരയായ പതിനഞ്ചുകാരിയെ വിവാഹശേഷം ഭര്‍ത്താവ് കൊലപ്പെടുത്തയതായി പരാതി. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ലൈംഗികമായി പീഡിപ്പിച്ചയാള്‍ തന്നെയാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തെറ്റിന് പ്രായശ്ചിത്തം എന്ന നിലയില്‍ ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്.
എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പെണ്‍കുട്ടി കൊല്ലപ്പെടുകയാണുണ്ടായത്. കൊല നടന്നുകഴിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കാതെ യുവാവിന്റെ വീട്ടുകാര്‍ അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത് വിവാദമായിട്ടുണ്ട്.
ഇത് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരത്തിലാണ് ലളിത് എന്ന യുവാവ് സംഗീതയെ ലൈംഗികമായി പീഡിപ്പികാര്യം വീട്ടുകാര്‍ അറിയുകയും പ്രശ്‌നം ഗ്രാമപഞ്ചായത്തിന് മുന്നില്‍ എത്തുകയും ചെയ്തത്.
ലളിതിന്റെ സഹോദരിയെ സംഗീതയുടെ വീടിന് സമീപത്തേയ്ക്കാണ് വിവാഹം ചെയ്തുകൊണ്ടുവന്നത്. സഹോദരിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലളിത് സംഗീതയെ മാനഭംഗപ്പെടുത്തിയത്. എട്ടുമാസത്തോളം പീഡനം തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പി്ന്നീട് സംഗീത ഗര്‍ഭിണിയയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.












Click it and Unblock the Notifications