കണ്ടല്‍ പാര്‍ക്ക് പൂട്ടില്ല; എതിര്‍പ്പുമായി സിപിഎം
കണ്ണൂര്‍: കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സിപിഎം പരസ്യമായി രംഗത്തെത്തുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് കോണ്‍ഗ്രസ് എംപി കെ. സുധാകരന് അയച്ച കത്തിന്റെയടിസ്ഥാനത്തില്‍ പൂട്ടാനുള്ളതല്ല പാപ്പിനിശ്ശേരിയിലെ കണ്ടല്‍ തീം പാര്‍ക്കെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി പറഞ്ഞു.
പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാര്‍ക്കിനെതിരെ കെ സുധാകരന്‍ എംപി വീണ്ടും രംഗത്തുവന്നു. പാര്‍ക്ക് സ്ഥിതിചെയ്യുന്നത് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണ്. ഇത് പുനസ്ഥാപിച്ചുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ശശിയുടെ പ്രസ്താവന നിയമത്തോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications