പൂസായി സ്‌കൂട്ടറിലെത്തിയ യുവതിയ്‌ക്കെതിരെ കേസ്
നൂറനാട്: മദ്യലഹരിയില്‍ സ്‌കൂട്ടര്‍ ഓടിച്ചുവന്ന യുവതി അരമണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. സ്‌കൂള്‍ ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ചതോടെ റോഡില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.
സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
മദ്യപിച്ച് വാഹനമോടിച്ച് പ്രശ്‌നമുണ്ടാക്കിയതിന് യുവതിയുടെ പേരില്‍ നൂറനാട് പൊലീസ് കേസെടുത്തു. നഗരത്തിലെ ഒരു കടയില്‍ ജീവനക്കാരിയായായ യുവതി ശൂരനാട് സ്വദേശിനിയാണ്.
ചാരുംമൂട്, താമരക്കുളം റോഡില്‍ വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് യുവതി മദ്യലഹരിയില്‍ ഗതാഗതതടസം സൃഷ്ടിച്ചത്.
ചുനക്കരയില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ചുപോന്ന ഇവര്‍ ചാരുംമൂട് ജംഗ്ഷനു തെക്കുവശത്തെ ബാറിനു മുമ്പില്‍ വച്ച് ഓട്ടോയിലും സ്‌കൂട്ടര്‍ ഇടിച്ചു.
ഓട്ടോഡ്രൈവറെ കൈയേറ്റം ചെയ്യാനും യുവതി ശ്രമിച്ചു. റോഡില്‍ തടിച്ചുകൂടിയ നാട്ടുകാരേയും യുവതി അസഭ്യം പറഞ്ഞു.












Click it and Unblock the Notifications