ഗള്‍ഫ് എയര്‍ തിരുവനന്തപുരം വിമാനം നിര്‍ത്തുന്നു
തിരുവനന്തപുരം: ബഹ്‌റിനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് ഓഗസ്റ്റ് മുതല്‍ സര്‍വ്വീസ് നിര്‍ത്തുന്നു.
വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് റൂട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസ് നിറുത്തലാക്കുന്നത്.
ജൂലായ് 31 നായിരിക്കും ബഹ്‌റിനില്‍ നിന്നുള്ള തിരുവനന്തപുരത്തേക്കുള്ള അവസാന സര്‍വീസുണ്ടാകുക. തിരുവനന്തപുരം റൂട്ടില്‍ സാമ്പത്തിക ലാഭമില്ലാത്തതാണ് വിമാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഈ റൂട്ടിന് പുറമെ സാമ്പത്തിക ലാഭമില്ലാത്ത മറ്റ് പല സര്‍വീസുകളും റദ്ദാക്കിയതായും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ജൂണ്‍ മാസത്തില്‍ മദീന, അലക്‌സാണ്ട്രിയ(ഈജിപ്ത്), സിറിയയിലെ അലെപ്പോ എന്നിവിടങ്ങളിലേയ്ക്ക് പുതിയ സര്‍വ്വീസുകള്‍ നടത്തുമെന്ന ഗള്‍ഫ് എയര്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications