പതിനെട്ടാം പടിയുടെ വീതി കൂട്ടണം: കോടതി

ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍നായര്‍, പി.എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ശബരിമലയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്ന് ചൂണ്ടിക്കാട്ടിയത്. പുതിയ ദേവസ്വം ഭരണസമിതിക്കാണു കോടതി നിര്‍ദേശം.
പതിനെട്ടാംപടിയുടെ വീതി കൂട്ടുന്നതും ശബരിമല ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതുമടക്കമുള്ള കാര്യങ്ങള്‍ തിരക്കൊഴിവാക്കുന്നതിനു സഹായകമായ തരത്തില്‍ പരിശോധിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
തീര്‍ഥാടകരുടെ അനിയന്ത്രിതമായ തിരക്കുമൂലം പലര്‍ക്കും ദര്‍ശനം സാധ്യമാകുന്നില്ലെന്നും ശ്രീകോവിലിനു മുന്നില്‍ തൊഴാനെത്തുന്നവരെ തള്ളിനീക്കുന്ന അവസ്ഥയാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
വര്‍ഷംതോറും ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ക്ഷേത്രനിര്‍മാണഘട്ടത്തില്‍ ഇത്ര തിരക്ക് പ്രതീക്ഷിച്ചിരിക്കില്ലെന്നും അതിനാല്‍ സുഗമമായ ദര്‍ശനസൗകര്യം ഉണ്ടാക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.
മണ്ഡലമകരവിളക്കു കാലത്ത് തിരക്കുമൂലം ദര്‍ശനം സാധ്യമാകുന്നില്ലെന്നും അതിനാല്‍ തിരക്കു നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്നുമുള്ള സ്‌പെഷല്‍ കമ്മിഷണറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായ എം.ആര്‍. രാജേന്ദ്രന്‍നായരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതി ഉത്തരവ്.












Click it and Unblock the Notifications