ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കുന്നത് തടയണം

മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനെന്ന പേരിലാണ് ഭീകരവാദം ചിലര്‍ ഉയര്‍ത്തുന്നത്. അവരുടെ ദുഷ്ടലാക്ക് മതവിശ്വാസികള്‍ തിരിച്ചറിയണം. ഹരിപ്പാട് ഏരിയാകമ്മിറ്റി ഓഫീസിനുവേണ്ടി പണിയുന്ന ഇഎംഎസ് സ്മാരകമന്ദിരത്തിനു ശിലയിട്ടു സംസാരിക്കുകയായിരുന്നു പിണറായി.
അധ്യാപകന്റെ കൈവെട്ടിയെടുത്തത് മതത്തിന്റെ പേരില്‍ നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവര്‍ മുസ്ലീം പള്ളികള്‍ ആയുധപ്പുരകളാക്കുകയാണ്. ഇവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നത് മുസ്ലീം ലീഗും യുഡിഎഫും ആണെന്ന് പിണറായി ആരോപിച്ചു. തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെയാണ് മുസ്ലീംലീഗ് എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകള്‍ ഗൗരവമായി അന്വേഷിക്കണം. ആരാധാനലായങ്ങള്‍ ആരാധന നടത്താനുള്ളതാണെന്നും അക്രമികള്‍ക്ക് തങ്ങാനുള്ളതല്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications