സൂഫിയ മദനിയ്ക്ക ജാമ്യ വ്യവസ്ഥയില്‍ ഇളവ്

ഇതു പ്രകാരം മൂന്നു ദിവസത്തേക്ക് സൂഫിയയ്ക്ക് എറണാകുളം ജില്ല വിട്ടു പോകാം. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് സൂഫിയ മദനി വെള്ളിയാഴ്ച രാവിലെ സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചു കൊണ്ടാണ് കോടതി ഇളവ് അനുവദിച്ചത്.
രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിന് കൊല്ലത്തേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ജൂണില്‍ ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയെ കാണുന്നതിനായി മൂന്ന് ദിവസത്തേക്ക് ജില്ല വിടുന്നതിന് സൂഫിയയുടെ ജാമ്യവ്യവസ്ഥ കോടതി ഇളവ് ചെയ്തിരുന്നു.
ഒരു മാസത്തെ ഇളവ് വേണം എന്നായിരുന്നു സൂഫിയയുടെ ആവശ്യമെങ്കിലും ഈ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.












Click it and Unblock the Notifications