ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സൂഫിയ

രോഗബാധിതനായ ഭര്‍തൃ പിതാവിനെ ശുശ്രൂഷിക്കുന്നതിനായി ജില്ല വിട്ടുപോകാന്‍ അനുവദിക്കണമെന്ന് അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. മസ്തിഷികാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മദനിയുടെ പിതാവിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കൊല്ലം അന്‍വാര്‍ശ്ശേരിയിലുള്ള ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ മൂന്ന് ദിവസത്തേക്ക് ജില്ല വിടുന്നതിന് അടുത്തിടെ സൂഫിയക്ക് അനുമതി ലഭിച്ചിരുന്നു. ആകെ മൂന്ന് പ്രാവശ്യമാണ് കേസില്‍ ജാമ്യം ലഭിച്ച ശേഷം ജില്ല വിട്ടുപോകാന്‍ സൂഫിയക്ക് അനുവാദം കിട്ടിയത്. എന്നാല്‍ കര്‍ശനമായ ജാമ്യവവസ്ഥകള്‍ ഒഴിവാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് സൂഫിയ നല്‍കിയ അപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.
ബസ് കത്തിയ്ക്കല്‍ കേസില്‍ പത്താം പ്രതിയായ സൂഫിയക്ക് എറണാകുളം ജില്ലാ കോടതിയാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications