അര്‍ജന്റീനയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം
ബ്യൂണസ്അയേഴ്‌സ്: ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണആറു വോട്ടിന്റെ ഭൂരിപക്ഷത്തിന് സെനറ്റ് ബില്‍ പാസാക്കിയത്.
സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി അര്‍ജന്റീന. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 27നെതിരെ 33 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റ് പുതിയ നിയമം പാസാക്കിയത്. അധോസഭ നേരത്തേ നിയമത്തിന് അംഗീകാരം നല്കിയിരുന്നു.
കത്തോലിക്കാ സഭയുടെയും മറ്റു മതവിഭാഗങ്ങളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് നിയമം നിലവില്‍ വന്നത്.
തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ സ്വവര്‍ഗവിവാഹങ്ങള്‍ക്ക് നേരത്തേതന്നെ നിയമാനുമതിയുണ്ട്. മെക്‌സിക്കോ സിറ്റിയും പിന്നീട് സ്വവര്‍ഗവിവാഹത്തിന് നിയമാനുമതി നല്കുകയുണ്ടായി.












Click it and Unblock the Notifications