കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്യങ്ങള്‍ മാറിമറിഞ്ഞു; ഇന്ത്യയ്‌ക്കെതിരെ പാക്

  • By Lakshmi
Google Oneindia Malayalam News

Indo Pak Talks
ഇസ്ലാമാബാദ്: ഇന്ത്യ-പാക് പ്രശ്‌നത്തില്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചനടന്ന് ഒരു ദിവസം പിന്നിടും മുമ്പ് സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയായി പുതിയ വിവാദം.

ഇന്ത്യയ്ക്കു താല്‍പര്യമുള്ള വിഷയങ്ങളില്‍ മാത്രം ഒതുങ്ങിയുള്ള ചര്‍ച്ചയ്ക്കു തയാറല്ലെന്ന് പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. ഇന്ത്യയുടെ താല്‍പര്യങ്ങളില്‍ മാത്രം ഉറച്ചു നിന്നാല്‍ സമാധാനശ്രമങ്ങള്‍ മുന്നോട്ടു പോകില്ലെന്നും ഖുറേഷി പറഞ്ഞു.

വ്യാവാഴ്ച നടന്ന ഇന്ത്യ- പാക്ക് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇസ്ലാമാബാദില്‍ വിവരിക്കുമ്പോഴാണ് ഇന്ത്യന്‍ നിലപാടിനെ ഖുറേഷി വിമര്‍ശിച്ചത്.

ചര്‍ച്ചകള്‍ക്കു ഫലമുണ്ടാകണം. ഇന്ത്യയുടെ ആശങ്കകള്‍ മനസിലാക്കാന്‍ പാക്കിസ്താന്‍ തയാറാണ്. അതേസമയം, പാക്കിസ്താന്റെ താല്‍പര്യങ്ങള്‍ കണക്കിലെടുക്കാനും നിലപാടുകള്‍ അംഗീകരിക്കാനും ഇന്ത്യ തയാറാവണം- ഖുറേഷി ആവശ്യപ്പെട്ടു.

പാക്കിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. കശ്മീരും ചര്‍ച്ചാ വിഷയമാക്കണം. കശ്മീരിലെ അവസ്തയെ കുറിച്ചു പാക്കിസ്താനു പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. കശ്മീരിലെ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അംഗീകരിക്കില്ല.

കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ ജനതയുടെ വികാരങ്ങള്‍ കാണാതിരിക്കാന്‍ കഴിയില്ല. കശ്മീരില്‍ ഇന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയാല്‍ പാക്കിസ്താന് നിശബ്ദരായിരിക്കാന്‍ കഴിയില്ല. ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാണു പാക്കിസ്താന്റെ ആവശ്യം-ഖുറേഷി വ്യക്തമാക്കി.

ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങളില്‍ മാത്രം ചര്‍ച്ച കേന്ദ്രീകരിക്കണമെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ചര്‍ച്ചയുമായി മുന്നോട്ടു പോകാന്‍ പാക്കിസ്ഥാനു തിടുക്കവുമില്ല.

ചര്‍ച്ചയ്ക്കിടെ പലതവണ എസ്.എം.കൃഷ്ണ പുറത്തു പോയി ടെലിഫോണില്‍ ഇന്ത്യയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചതായും ഖുറേഷി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X