Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം തകര്‍ന്ന് ഇന്ത്യന്‍ സഹോദരന്‍മാര്‍ മരിച്ചു

Indian brothers die in a plane crash in US
വാഷിങ്ടണ്‍: അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യന്‍ സഹോദരന്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക് കലൈശെല്‍വം (22), പ്രതിക് കലൈശെല്‍വം (19), യുഎസ് പൗരന്‍ കെസി ബ്രിനെഗര്‍ (26) എന്നിവരാണു മരിച്ചത്.

ഈ മാസം 13ന് ടെക്‌സാസിലെ തെക്കുപടിഞ്ഞാറന്‍ ഫോര്‍ത്ത് വര്‍ത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകര്‍ന്നുവീണത്. ടെക്‌സാസ് അര്‍ലിങ്ടണ്‍ സ്‌കൈമെറ്റ്‌സ് ഫ്‌ളൈറ്റ് കോളെജിലെ പൈലറ്റ് ഇന്‍സ്ട്രക്റ്റര്‍മാരാണു കാര്‍ത്തികും കെസിയും.

അര്‍ലിങ്ടണ്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന നാലു സീറ്റുള്ള സിംഗിള്‍ എന്‍ജിന്‍ വിമാനം ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. സഹോദരനെ കാണുന്നതിനു വേണ്ടിയാണു പ്രതിക് യുഎസിലെത്തിയത്. അപകടകാരണം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+