Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മകന്‍ ഒമര്‍

Omar
ലണ്ടന്‍: അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മകന്‍ ഒമര്‍ ബിന്‍ ലാദന്‍. എന്നാല്‍ ഒസാമ എവിടെയാണുള്ളതെന്ന കാര്യം തനിക്കറിയില്ലെന്നും ഒമര്‍ പറഞ്ഞു.

എന്റെ പിതാവ് ജീവനോടെ ഇപ്പോഴും ഭൂമുഖത്തുണ്ട്്. എന്നാല്‍, എവിടെയാണെന്ന് എനിക്കറിയില്ല. ലോകത്തെ വിറപ്പിച്ച ബിന്‍ ലാദന്‍ മരിച്ചാല്‍ അതു രഹസ്യമാക്കിവയ്ക്കാനാവില്ല- ഒമര്‍ പറയുന്നു.

പിതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം എന്നെ വിഷമിപ്പിക്കുന്നു. എന്നാല്‍, ഞങ്ങള്‍ രണ്ടു തരക്കാരാണ്. സമാധാനമാണ് എനിക്കു ആവശ്യം.

ഇതിനിടെ ഡ്രൂ ബാരിമോറാണു ഹോളിവുഡിലെ ഏറ്റവും സുന്ദരിയെന്നും തനിക്ക് ബാരിമോറിനൊപ്പം ജീവിക്കാന്‍ താല്പര്യമുണ്‌ടെന്നും ഒമര്‍ പറഞ്ഞു.

ഒസാമ ഭീകരതയ്ക്കു പിന്നാലെയാണെങ്കിലും ഒമര്‍ പൊതുവേ സമാധാനപ്രിയനാണ്, പിതാവിന്റെ തീവ്രവാദം മൂലം ഒമറിന് വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിയും വന്നിരുന്നു.

അല്‍ക്വയ്ദയെ നയിക്കാന്‍ തന്റെ പിന്‍ഗാമിയായി ഒസാമ തെരഞ്ഞെടുത്തത് ആദ്യഭാര്യ നജ്‌വയിലുള്ള മകന്‍ ഒമറിനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+