Get Updates
Get notified of breaking news, exclusive insights, and must-see stories!

26/11: കൂടുതല്‍ അന്വേഷണമെന്ന് പാകിസ്താന്‍

Positive developments in Indo-Pak talks
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് കാര്യമായ തീരുമാനങ്ങളൊന്നുമില്ലാതെ ഇന്ത്യ പാക് വിദേശകാര്യ മന്ത്രിതല ചര്‍ച്ച സമാപിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താമെന്നൊരു ഉറപ്പ് മാത്രമാണ് പാകിസ്താന്റെ ഭാഗത്തു നിന്നും ലഭിച്ചിരിയ്ക്കുന്നത്.

പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കൃഷ്ണ ഇക്കാര്യം അറിയിച്ചത്.കശ്മീരിലെ പുതിയ സംഘര്‍ഷാവസ്ഥ പാകിസ്താന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടുണ്ട്.

ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കുറ്റസമ്മതമൊഴി ഗൗരവമായെടുത്ത് അന്വേഷണം നടത്തുമെന്നാണ് പാക് അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്. ചര്‍ച്ചകള്‍ തുടരാനായി ഖുറേഷിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി കൃഷ്ണ അറിയിച്ചു.

അന്വേഷണം നടത്താനുള്ള തീരുമാനം. പരസ്പരവിശ്വാസം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച നടപടി അതായിരിക്കുമെന്നും കൃഷ്ണ പറഞ്ഞു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ നടക്കുന്ന വിചാരണ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പി.ചിദംബരം നല്‍കിയ തെളിവുകള്‍ ഗൗരവമായി പരിഗണിക്കുമെന്നും ഖുറേഷി അറിയിച്ചു. പാക് മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ ഭീകരവാദികളെ അനുവദിക്കില്ലെന്ന് ചര്‍ച്ചയില്‍ ഖുറേഷി ഉറപ്പു നല്‍കി.

പാക് വിദേശകാര്യ മന്ത്രാലയം ഓഫീസില്‍ രാവിലെ ആരംഭിച്ച ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടു. നേരത്തേ നിശ്ചയിച്ചതിനു വിരുദ്ധമായി വിദേശകാര്യമന്ത്രിമാര്‍ ഉച്ചയ്ക്കുശേഷവും ചര്‍ച്ച നടത്തി. തുടര്‍ന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായും വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് ഇരു രാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+