കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ വൈദികരാക്കാന്‍ പാടില്ല: വത്തിക്കാന്‍

  • By Ajith Babu
Google Oneindia Malayalam News

Ordination of women as bad as child abuse in Vatican's eyes
വത്തിക്കാന്‍സിറ്റി: സ്ത്രീകള്‍ക്ക് പുരോഹിതപദവി നല്‍കുന്നത് വിശ്വാസത്തിന് എതിരായ കുറ്റകൃത്യമാണെന്ന് കത്തോലിക്കാ സഭ ശാസനം പുറപ്പെടുവിച്ചു. ലോകമെങ്ങും പുരോഹിതരുടെ എണ്ണത്തില്‍ നേരിടുന്ന കുറവ് പരിഹരിക്കാന്‍ സ്ത്രീകളെയും വൈദികരായി നിയോഗിക്കണമെന്ന് ചില സഭാകേന്ദ്രങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നു.

സ്ത്രീകളെ പുരോഹിതരായി അവരോധിയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഗുരുതരമായ വിശ്വാസലംഘനമായി കരുതണമെന്ന് ശാസനത്തില്‍ വ്യക്തമാക്കുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുപോലുള്ള അതീവഗൗരവമായ കുറ്റകൃത്യമായിരിക്കും സ്ത്രീകള്‍ക്ക് വൈദികപട്ടം നല്‍കാനുള്ള ശ്രമം.സ്ത്രീകള്‍ക്ക് വൈദികപട്ടം നല്‍കുന്നയാളും ബന്ധപ്പെട്ട സ്ത്രീയും സഭയില്‍ നിന്ന് സ്വമേധയാ ഭ്രഷ്ടരാക്കപ്പെടും. കുട്ടികളുടെ അശ്ലീല ചിത്രം വിതരണം ചെയ്യുന്നത് കാനോനിക കുറ്റമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു.

കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന പുരോഹിതര്‍ക്കെതിരായ അന്വേഷണം വേഗത്തിലാക്കാനും ശിക്ഷാനടപടി കര്‍ശനമാക്കാനും തീരുമാനിച്ചു. വിശ്വാസകാര്യങ്ങള്‍ക്കുള്ള കള്‍ദിനാള്‍സംഘം ഇത്തരം കുറ്റങ്ങള്‍ കൈകാര്യംചെയ്യും.

അതേസമയം, വനിതാ ബിഷപ്പുമാരെ നിയോഗിക്കാന്‍ ആഗ്ലിക്കന്‍സഭയുടെ പരമോന്നതസമിതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X