ദുര്‍ഗാദേവിയുടെ ചിത്രം: സോണിയയ്ക്ക് സമന്‍സ്

പാര്‍ട്ടി പോസ്റ്ററില്‍ സോണിയയെ ദുര്‍ഗ്ഗാ ദേവിയായി ചിത്രീകരിച്ചതിനെതിരെ നല്‍കിയ കേസിലാണ് സമന്‍സ്. യുപിയിലെ മൊറാദാബാദിലെ പാര്‍ട്ടി ഓഫീസില്‍ 2007 ല്‍ ആണ് സോണിയയെ ദുര്‍ഗ്ഗയായി ചിത്രീകരിച്ച പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.
ഇതേ വര്‍ഷം തന്നെ മധ്യ പ്രദേശില്‍ നടന്ന ഒരു പാര്‍ട്ടി ചടങ്ങില്‍ സോണിയയെ ഝാന്‍സി റാണിയായി ചിത്രീകരിച്ച പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതും വിവാദമായിരുന്നു.
സോണിയ നേരിട്ടോ സോണിയയുടെ അഭിഭാഷകനോ ജൂലൈ 29 ന് ഹാജരാവാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സോണിയയ്ക്ക് ഒപ്പം ഇതേ കേസില്‍ ഇതേദിവസം ഹാജരാവണമെന്ന് ആവശ്യപ്പെട്ട് യുപി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിക്കും മുറാദബാദ് കോണ്‍ഗ്രസ് അധ്യക്ഷനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
മുതിര്‍ന്ന അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു ഹിന്ദി പത്രത്തില്‍ അച്ചടിച്ചു വന്ന ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹിന്ദു സമൂഹത്തെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ചിത്രം പാര്‍ട്ടി ഓഫീസിലും മറ്റും പ്രദര്‍ശിപ്പിച്ചത് എന്നും ഓജ തന്റെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications