അതിരപ്പിള്ളി: ഗാഡ്ഗില്‍ കമ്മിറ്റി തീരുമാനിയ്ക്കും

പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ജയറാം രമേശ് മന്ത്രി എ.കെ ബാലനെ ഇക്കാര്യം അറിയിച്ചത്. ഗാഡ്ഗില്‍ കമ്മറ്റി അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കും.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ടിബിജിആര്‍ഐ എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതിയെക്കുറിച്ച് പഠനം നടത്തുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വ്യക്തിപരമായി അതിരപ്പിളളി പദ്ധതിയോട് യോജിപ്പില്ലെന്നും എന്നാല്‍ മന്ത്രിയെന്നനിലയില്‍ വിശദമായ പഠനത്തിനുശേഷം മാത്രമേ തീരുമാനമെടുക്കൂയെന്നും ജയറാം രമേശ് പറഞ്ഞു.












Click it and Unblock the Notifications