കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പരിസരത്ത് ആയുധം പിടിച്ചു

  • By Lakshmi
Google Oneindia Malayalam News

തൃക്കരിപ്പൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പരിസരത്തു നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി. തൃക്കരിപ്പൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് പരിസരത്തെ ശ്മാശാനത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്.

രണ്ട് ബോട്ടില്‍ ഗണ്‍ പൗഡര്‍, ജിഐ പൈപ്പുകള്‍, വടിവാള്‍, ബോംബു നിര്‍മാണ സാമഗ്രികള്‍ എന്നിവയാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ലിയാക്കത്ത് അലി, മുഹ്‌സിന്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തു.

ശനിയാഴ്ച രാവിലെ എട്ടോടെയാണു രഹസ്യവിവരത്തെതുടര്‍ന്നു നീലേശ്വരം സിഐ എം.പി വിനോദ്, ചന്തേര എസ്‌ഐ നിസാമുദീന്‍ എന്നിവരുടെ നേതൃത്വത്തിലാണു കാടുമൂടിയ ശ്മശാനത്തില്‍ പരിശോധന നടന്നത്.

തൃക്കരിപ്പൂരിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പരിസരത്താണു ആയുധങ്ങള്‍ കണെ്ടത്തിയ ശ്മശാനം സ്ഥിതി ചെയ്യുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി.

ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പരേഡ് നിരോധിച്ചില്ലെങ്കില്‍ ദേശസ്‌നേഹികളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന ചെറുത്തു നില്‍പ്പിന് ബിജെപി നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X