മദ്യപിച്ചെത്തിയ ജവാന്‍ 6പേരെ വെടിവച്ചുകൊന്നു
റാഞ്ചി: മദ്യപിച്ചെത്തിയ സിആര്‍പിഎഫ് ജവാന്‍ 7 സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു. ഏറെനേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ അക്രമാസക്തനായെത്തിയ ഇയാളെ മറ്റൊരു ജവാന്‍ വെടിവെച്ചുകൊന്നു.
ജാര്‍ഖണ്ഡിലെ സരൈകെല ജില്ലയിലെ സുരക്ഷാ ക്യാമ്പില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഹര്‍ബീന്ദര്‍ സിങ് എന്ന ജവാനാണ് അസിസ്റ്റന്റ് കമാന്‍ഡന്റ് ബിസാഹു സിങ് ഉള്‍പ്പടെയുള്ളവരെ കൊലപ്പെടുത്തിയത്.
നാലുമണിക്കൂറോളം നീണ്ട വെടിവെയ്പിനൊടുവിലാണ് ഹര്‍ബീന്ദര്‍ സിങിനെ വെടിവെച്ചുവീഴ്ത്തിയത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications