കൈവെട്ടല്‍ കേസ്: ഒരാള്‍കൂടി അറസ്റ്റിലായി
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കെ.എ അലിയാണു പൊലീസ് പിടിയിലായത്.
ആലുവയില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കൈ വെട്ടിയ സംഭവത്തിന്റ ഗൂഢാലോചനയില്‍ ഇയാള്‍ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
അലിയുടെ പക്കല്‍ നിന്നു വ്യാജ എസ്എസ്എല്‍സി ബുക്കുകളും കൃത്രിമ തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. കേസിലെ പ്രതികള്‍ക്കു വേണ്ടി വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കേസിലെ പ്രതികളുമായി ബന്ധമുള്ള നെല്ലിമറ്റം മലേക്കുടി എം.എം. സുല്‍ഫിക്കറെ (34) യും വ്യാജവിലാസത്തില്‍ ഒട്ടേറെ സിം കാര്‍ഡുകള്‍ കൈവശപ്പെടുത്തിയ ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കല്‍ അബ്ദുല്‍ ബഷീനെയും (41) പൊലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.
ആള്‍മാറാട്ടം നടത്തി കൈവശപ്പെടുത്തിയ സിംകാര്‍ഡ് ഉപയോഗിച്ചു മുഖ്യപ്രതികളുമായി നേരിട്ടു സംസാരിച്ച കുറ്റത്തിനാണു സുല്‍ഫിക്കറെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തത്.












Click it and Unblock the Notifications