Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈവെട്ടലിനെ ന്യായീകരിച്ചു് പോപ്പുലര്‍ ഫ്രണ്ട്

TJ Joseph
കണ്ണൂര്‍: വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയെന്നാരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് പോപ്പുലര്‍ഫ്രണ്ടിന്റെ ലഘുലേഖ.

വെള്ളിയാഴ്ച വിവിധ മുസ്‌ലിം പള്ളികള്‍ക്കു സമീപം ജുമാ നിസ്‌ക്കാരത്തിനു ശേഷമാണ് ലഘുലേഖ വിതരണം ചെയ്തത്. നുണകള്‍ കൊണ്ട് മുസ്ലിം ശാക്തീകരണത്തെ തകര്‍ക്കാനാവില്ല എന്ന തലക്കെട്ടുമായാണ് ലഘുലേഘ തയ്യാറാക്കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ സ്റ്റേറ്റ് കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ അച്ചടിച്ചിരിക്കുന്നത്. കൈയും തലയും വെട്ടുന്ന രാഷ്ട്രീയ ഫാസിസ്റ്റുകളും ഗര്‍ഭസ്ഥ ശിശുക്കളെപോലും കുന്തമുനയില്‍ കോര്‍ത്തെടുക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകളുമുള്ള നമ്മുടെ നാട്ടില്‍ ഒരു കൈവെട്ടല്‍ സംഭവം എന്തുകൊണ്ടാണ് ഇത്ര വന്‍സംഭവമായി എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ലഘുലേഖയിലെ ചോദ്യം.

മുസ്്‌ലിം മനസിനേറ്റ മുറിവുണുക്കുന്നതിനു പകരം നിസാരവത്കരിക്കാന്‍ നടത്തിയ നീക്കങ്ങളാണ് അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്കു നയിച്ചതെന്നും ലഘുലേഖയില്‍ പറയുന്നു.

പ്രതികളെ പിടിക്കാനെന്ന പേരില്‍ പോലീസ് വീടുകളില്‍ ഭീകരത സൃഷ്ടിക്കുകയാണെന്നും അടിച്ചമര്‍ത്തല്‍ നടപടികളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും പ്രസ്ഥാനത്തെ തകര്‍ക്കാമെന്നു വ്യാമോഹിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നുമുള്ള വാച കത്തോടെയാണ് ലഘുലേഖ അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+