അര്‍ജന്റീനയില്‍ ആദ്യ സ്വവര്‍ഗവിവാഹം 13ന്
ബ്യൂണസ് അയേഴ്‌സ്: സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ ആര്‍ജന്റീനയില്‍ ആദ്യ സ്വവര്‍ഗ വിവാഹം ആഗസ്റ്റ് 13ന് നടക്കും.
61 വയസ്സുള്ള പുരുഷനും അദ്ദേഹത്തിന്റെ 60 വയസുള്ള പങ്കാളിയുമാണ് വിവാഹിതരാകുന്നത്. 34 വര്‍ഷം ഒരുമിച്ചു ജീവിച്ചതിനുശേഷമാണ് ഇവര്‍ ഔദ്യോഗികമായി വിവാഹിതരാവുന്നത്.
മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ കഴിഞ്ഞ ദിവസം സ്വവര്‍ഗവിവാഹം അനുവദിക്കുന്ന ബില്‍ പാസാക്കിയത്.
സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി അര്‍ജന്റീന. കത്തോലിക്കാ സഭയുടെയും മറ്റു മതവിഭാഗങ്ങളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് നിയമം നിലവില്‍ വന്നത്.
തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ സ്വവര്‍ഗവിവാഹങ്ങള്‍ക്ക് നേരത്തേതന്നെ നിയമാനുമതിയുണ്ട്. മെക്‌സിക്കോ സിറ്റിയും പിന്നീട് സ്വവര്‍ഗവിവാഹത്തിന് നിയമാനുമതി നല്കുകയുണ്ടായി.












Click it and Unblock the Notifications