പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നതിന് ഫത്‌വ
ലഖ്‌നൊ: മുസ്ലീം പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നതിനെതിരെ ഫത്‌വ. യുപിയിലെ ദിയോബന്ദ് സെമിനാരിയാണ് പുതിയ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.
പതിമൂന്ന് വയസ്സ് മുകളിലുള്ള പെണ്‍കുട്ടികളെയാണ് സൈക്കിള്‍ ചവിട്ടുന്നതില്‍ നിന്ന് വിലക്കുന്നത്. മതാരാചാര പ്രകാരം പര്‍ദ്ദ ധരിക്കുന്നത് സൈക്കിള്‍ സവാരി തടസ്സമാവുമെന്നതാണ് ഇതിനുള്ള വിശദീകരണം.
പര്‍ദ്ദ ധരിച്ചുകൊണ്ട് സൈക്കിള്‍ ഓടിക്കാന്‍ സാധിക്കില്ല. ശരിയത്ത് നിയമം അനുസരിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കേണ്ടതുണ്ട്. പര്‍ദ്ദ ധരിക്കുന്നത് തടസ്സപ്പെടുത്തുന്ന എല്ലാ പ്രവൃത്തികളും ഇസ്ലാം നിരോധിച്ചിരിക്കുന്നു.
പോരാത്തതിന്, സൈക്കിള്‍ ചവിട്ടുന്നത് പെണ്‍കുട്ടികളുടെ ശാരീക നിലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും, ദിയോബന്ദിലെ ദാരുല്‍ ഉലൂം സെമിനാരിയിലെ ഫത്‌വ വിഭാഗം തലവന്‍ അര്‍ഷദ് ഫറൂഖി വ്യക്തമാക്കുന്നു.
എന്നാല്‍, ഫത്‌വയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി 'ഓള്‍ ഇന്ത്യന്‍ മുസ്ലീം വുമെന്‍ പേഴ്‌സ്ണല്‍ ലോ ബോര്‍ഡ് രംഗത്ത് എത്തി. സെക്കിള്‍ ചവിട്ടുന്നത് നിരോധിക്കുന്നത് ഗ്രാമങ്ങളില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിന് വിഷമത സൃഷ്ടിക്കും എന്നാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്..
മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാതെ സഹപ്രവര്‍ത്തകരുമായി ഇടപഴകരുത് എന്നും സ്ത്രീകളുടെ സമ്പാദ്യം ഹറാമാണെന്നും മറ്റുമുള്ള ഫത്‌വകള്‍ വിവാദമായിരിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സൈക്കിള്‍ ഉപയോഗത്തിനെതിരെയുള്ള ഫതവ പുറപ്പെടുവിച്ചിരിക്കുന്നത്.












Click it and Unblock the Notifications