കാര്‍ നദിയിലേയ്ക്ക് മറിഞ്ഞ് 2കുട്ടികള്‍ മരിച്ചു
തിരുവല്ല: തിരുവല്ലയ്ക്കടുത്ത് നീരേറ്റുപുറത്ത് കാര്‍ പമ്പാ നദിയിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു..
നീരേറ്റുപുറം ടിഎംടി. സ്‌കൂളിലെ അധ്യാപകനായ പെരിങ്ങന സ്വദേശി വാണിയേടത്ത് പറമ്പില്‍ ഡേവിഡും മക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ഡേവിഡ് രക്ഷപ്പെട്ടു. മക്കളായ ദര്‍ശന (13), ഡോണ (7) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മഴമൂലം പമ്പാനദിയില്‍ നല്ല ഒഴുക്കുണ്ട് ഇത് തിരച്ചില്‍ തടസ്സപ്പെടുത്തിയിരുന്നു.
അപകടത്തിനുശേഷം മക്കളെ കാണാതായതറിഞ്ഞ് ഡേവിഡ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഡേവിഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച കാലത്ത് ഒന്‍പത് മണിക്ക് പുതിയ കാറില്‍ പള്ളിയിലേയ്ക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപം പമ്പാനദിയില്‍ വള്ളംകളി നടക്കുന്ന ട്രാക്കിലേയ്ക്കാണ് കാര്‍ മറിഞ്ഞത്.
കാര്‍ റിവേഴ്‌സെടുക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടസമയത്ത് ഡേവിഡിന്റെ ഭാര്യ കാറിന്റെ സമീപത്തുണ്ടായിരുന്നു.












Click it and Unblock the Notifications