തീവ്രവാദം വളര്‍ത്തിയത് സിപിഎം: ഉമ്മന്‍ ചാണ്ടി

പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിക്കാന്‍ യുഡിഎഫിന് ആരെയും പേടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ-പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയവാദികളുമായി കൂട്ടുകെട്ടുണ്ടാക്കിയത് ആരാണെന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം.
അതു മറച്ചുവച്ച് യു.ഡി.എഫിനെ കുറ്റം പറയുന്നത് വിലപ്പോവില്ല. തീവ്രവാദികളോട് ഒരു തരത്തിലും യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
സിഎംഎസ് കോളജ് വിഷയത്തില്‍ വിദ്യാര്‍ഥിയുമായി ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നതാണോയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications