പിസി തോമസ് ഗ്രൂപ്പ് മന്ത്രിസ്ഥാനം ആവശ്യപ്പെടും

മുന്നണിയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയ സ്ഥിതിക്ക് കേരള കോണ്‍ഗ്രസ്(ജെ) മുമ്പ് വഹിച്ചിരുന്ന ചുമതലകളും സ്ഥാനങ്ങളും തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തെ സമീപിക്കാനാണ് അവരുടെ നീക്കം.
ഇടതുമുന്നണി ഏകോപനസമിതിയുടെ അടുത്ത യോഗത്തില്‍ത്തന്നെ ഈ ആവശ്യം ഉന്നയിച്ച് കത്തുനല്‍കും. ജൂലായ് 27 നാണ് എല്‍ഡിഎഫ് യോഗം ചേരുന്നത്.
അതിനു മുന്‍പായി മുന്നണിയിലെ ഘടകകക്ഷികളെ പ്രത്യേകമായിക്കണ്ട് തങ്ങളുടെ നിലപാട്‌വിശദീകരിക്കാനും തോമസും കൂട്ടരും തീരുമാനിച്ചിട്ടുണ്ട്.
യുഡിഎഫില്‍ മൂന്ന്‌കേരളകോണ്‍ഗ്രസുകള്‍ ഘടകകക്ഷികളായി നില്‍ക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിലെ ഏക കേരള കോണ്‍ഗ്രസായ തങ്ങള്‍ക്ക് മന്ത്രിസ്ഥാനം ഇല്ലാതെ വന്നാല്‍ പാര്‍ട്ടിക്ക് അത് വലിയ തിരിച്ചടിയാകുമെന്നാണ് തോമസ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications