കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടയലേഖനത്തിനെതിരെ പിണറായി വിജയന്‍

  • By Lakshmi
Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന കെസിബിസി നിര്‍ദ്ദേശം ബാലിശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഇടതുപക്ഷത്തോടെ ക്രൈസ്തവ സഭ കാണിയ്ക്കുന്ന അകല്‍ച്ച ആവശ്യമില്ലാത്തതാണെന്നും ഈ നിലപാടുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മതവും രാഷ്്ട്രീയവും രണ്ടും രണ്ടാണ്. മതം രാഷ്ട്രീയത്തിലിടപെടരുത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നത്തിനൊപ്പം ഇടതുപക്ഷം എന്നും നിലകൊണ്ടിട്ടുണ്ട്. ഇപ്പോഴും അതുതന്നെയാണ് ഇടതിന്റെ നയം- പിണറായി വ്യക്തമാക്കി.

ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ യു ഡി എഫ് നേതാക്കള്‍ എന്തുകൊണ്ട് മടിക്കുന്നുവെന്ന് അദ്ദഹം ചോദിച്ചു.

അധ്യാപകന്റെ കൈ വെട്ടിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അമര്‍ച്ച ചെയ്യണമെന്ന് യു ഡി എഫ് നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, എന്തുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ യു ഡി എഫ് നേതാക്കള്‍ മടിക്കുന്നു-പിണറായി ചോദിച്ചു.

എന്‍ ഡി എഫ് പൂര്‍ണ്ണമായും ഒരു ഭീകരസംഘടനയാണ്. ആരാധനാലയങ്ങളെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ന്യൂനപക്ഷ വിഭാഗത്തിലുള്ള മഹാഭൂരിപക്ഷം പേരും എതിര്‍ക്കുകയാണെന്നും പിണറയി പറഞ്ഞു.

കഴിഞ്ഞ ദിവസം, മൂവാറ്റുപുഴയില്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ യു ഡി എഫ് സംഘം പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിന് എതിരെയായിരുന്നു പിണറായിയുടെ വിമര്‍ശനം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X